വടകര:(vatakara.truevisionnews.com) അബദ്ധത്തിൽ ബസ് മാറിക്കയറി വഴിയിൽ ഇറങ്ങിയ വിദ്യാർത്ഥിനികൾക്ക് ബസ്സുകാർ കൺസഷൻ നല്കിയില്ലെന്ന് പരാതി.
വടകരയിൽനിന്നും തണ്ണീർപന്തലിലേക്ക് പോകേണ്ട ബി ഇ.എം സ്കൂളിലെ നാലു വിദ്യാർത്ഥിനികളാണ് ബസ് മാറി വില്ല്യാപ്പള്ളി - ആയഞ്ചേരി റൂട്ടിലേക്കുള്ള ബസിൽ കയറിയത്.
വില്ല്യാപ്പള്ളിയിൽനിന്നും ആയഞ്ചേരി റോഡിലേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോഴാണ് വിദ്യാർത്ഥിനികൾക്ക് അബദ്ധം മനസ്സിലായത്.
കണ്ടക്ടറോട് പറഞ്ഞ് വഴിയിലിറങ്ങി തിരിച്ച് വില്യാപ്പള്ളിയിലേക്ക് കാൽനടയായി എത്തിയ വിദ്യാർത്ഥിനികൾ തണ്ണീർപന്തലിലേക്ക് ബസുകൾക്ക് കൈ കാണിച്ചെങ്കിലും കൺസഷൻ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബസിൽ കയറാൻ അനുവദിച്ചില്ല.
വിദ്യാർത്ഥിനികൾ പൊലീസിൻ്റെയും ഹോം ഗാർഡിന്റെയും സഹായം തേടിയെങ്കിലും യഹോര് സഹായവും ലഭിച്ചില്ലെന്ന് വിദ്യാർത്ഥികള് പറയുന്നു.
തുടർന്ന് തണ്ണീർ പന്തലിലേക്ക് പോകുകയായിരുന്ന അമ്പാടി ബസ് വിദ്യാർഥിനികളെ കയറ്റിയെങ്കിലും കൺസഷൻ അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊൻമേരി അമ്പലം കഴിഞ്ഞ തുടൽ പെരുവഴിയിൽ ഇറക്കി വിടുകയായിരുന്നു.
ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള പണം വിദ്യാർഥിനികളുടെ കൈവശമുണ്ടായിരുന്നില്ല. വടകരയിൽ നിന്നും കയറിയാലെ കൺസഷൻ അനുവദിക്കുവെന്നായിരുന്നു കണ്ടക്ടറുടെ വാദം. നാലുകിലോ മീറ്റർ നടന്നാണ് വിദ്യാർഥികൾ തണ്ണീർപന്തലിലെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് സ്‌കൂളിൽനിന്നും തിരിച്ച വിദ്യാർഥിനികൾ ഇരുട്ടിയതോടെയാണ് വീടുകളിലെത്തിയത്.
കൺസഷന്റെ പേരിൽ വിദ്യാർഥിനികളെ പെരുവഴിയിലിറ ക്കിയ ബസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യ പ്പെട്ട് രക്ഷിതാവ് ആർ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്
#Accidentally #bus #overturned #Bus #drivers #not #giving #concession #students #got #off #road #complaint