വടകര: (vatakara.truevisionnews.com) പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമകളായ സഹോദരങ്ങലെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ.
വടകര അഴിയൂർ കോറോത്ത് റോഡ് സ്വദേശി പുതിയോട്ട് താഴെകുനിയിൽ ശരത്താണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത് .
ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗം കൂടിയാണ് ശരത്ത്. ശരത്തിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.
പെരിന്തൽമണ്ണ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇതോടെ സ്വർണ കവർച്ചാ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
ഇക്കഴിഞ്ഞ നവംബർ 21ന് രാത്രി എട്ടരയോടെയാണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്ന് കടയടച്ച് വീട്ടിലേക്കു സ്‌കൂട്ടറിൽ പോവുകയായിരുന്ന കെഎം ജ്വല്ലറിയുടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറുകൊണ്ട് ഇടിച്ചിട്ട് അക്രമിച്ച ശേഷം പ്രതികൾ സ്വർണം തട്ടിപ്പറിച്ച് കൊണ്ടുപോവുകയായിരുന്നു.
#case #attacking #jewelery #owners #stealing #gold #native #Vadakara #arrested