തോടന്നൂർ: (vatakara.truevisionnews.com) ജില്ലാ വ്യവസായ കേന്ദ്രം, വടകര താലൂക്ക് വ്യവസായ ഓഫീസ്, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താമുഖ്യത്തിൽ തോടന്നൂരിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വ്യാഴാഴ്‌ച രാവിലെ 10മണിക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത.എം അദ്ധ്യക്ഷത വഹിച്ചു. ഷൈജു എൻ.കെ സ്വാഗതം പറഞ്ഞു. പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.
സംരംഭകത്വ വികസനം എന്ന വിഷയത്തിൽ ഓപ്പൺ മൈൻഡ് ഇൻ്റർനാഷണൽ ചെയർമാൻ അജിത്ത് കുമാർ സി.എസ് ക്ലാസ് എടുത്തു. വ്യവസായവകുപ്പ് പദ്ധതികളും ലൈസൻസ് നപടിക്രമങ്ങളും എന്ന വിഷയത്തിൽ വടകര നഗരസഭാ വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ക്ലാസുകൾ എടുത്തു.
ബാങ്കിംഗ് സേവനങ്ങളും ക്രെഡിറ്റ് കൗൺസിലിംങ്ങും എന്ന വിഷയത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിൽ എൻ.രാധാകൃഷ്‌ണൻ എന്നിവരും ക്ലാസുകൾ എടുത്തു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ പുല്ലരൂൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വള്ളിൽ ശാന്ത, ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എം നഷീദ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്ട്രടറി മോഹൻരാജ്, ആതിര ആർ എന്നിവർ സംസാരിച്ചു.
#Lessons #entrepreneurship #awareness #program #organized #Thodannur