വടകര : (vatakara.truevisionnews.com) കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറയുത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് അനുമോദനസമ്മേളനത്തോടെയാണ് പരിപാടി ആരംഭിക്കുക.
കല്ലേരിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കും. വൈകീട്ട് ഏഴിന് വയലിൻ ഫ്യൂഷൻ ആൻഡ് മ്യൂസിക് നൈറ്റ് ഉണ്ടാകും.
നാളെ മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
19-ന് വൈകീട്ട് 6.40-നാണ് കൊടിയേറ്റം, 7.30-ന് നട്ടത്തിറ, 8.30-ന് ഗുളികന് അരിച്ചാർത്തൽ എന്നിവ നടക്കും. രാത്രി പത്തിന് എക്കോ നൈറ്റ്-2024 അരങ്ങേറും.
20-ന് രാത്രി ഏഴിന് പൂക്കലശംവരവ്, 8.15-ന് താലപ്പൊലിയും ഉണ്ടായിരിക്കും. കുട്ടിച്ചാത്തൻ, ഗുളികൻ വെള്ളാട്ടങ്ങൾക്ക് ശേഷം പുലർച്ചെ 2.30-ന് പാട്ടുപെട്ടി മെലഡി രാവും, തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും.
സമാപനദിവസമായ 21-ന് രാവിലെ 8.30-ന് ഗുളികൻ തിറ, 11 മണിക്ക് കുട്ടിച്ചാത്തൻ തിറയും കെട്ടിയാടും. അന്നേദിവസം ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
#Seven #days #festival #Kalleri #Kuttichathan #Temple #Inauguration #Festival #begins #today