വൈക്കിലശ്ശേരി തെരു: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അംഗണവാടിയിൽ കലോത്സവം നടത്തി.
പഞ്ചായത്ത് തല കലോത്സവത്തിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അംഗണവാടി തല മത്സര പരിപാടികൾ ഡിസംബർ 13 14 തിയ്യതികളിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ അംഗണവാടി കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, അമ്മമാർ, സി ഡി എസ് കുടുംബശ്രീ എന്നിവർ കലാപരിപാടികളിൽ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ നിർവ്വഹിച്ചു.
സി ഡി എസ് അംഗം ലീബപി.ടി.കെ അധ്യക്ഷത വഹിച്ചു. ശൈലജ ചന്ദ്രൻ ആശംസ പറഞ്ഞു.
അംഗണവാടി വർക്കർ പ്രഭാവതി സ്വാഗതവും ഹെൽപ്പർ ദേവി നന്ദിയും പറഞ്ഞു.
#Anganwadi #Kalotsavam #organized #Chorod #Panchayath