വടകര: (vatakara.truevisionnews.com) സിപിഎം ജില്ലാ സമ്മേളനം ജനുവരി 29,30,31 തിയതികളിൽ വടകരയിൽ നടക്കും. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിവിധ ഏരിയ സമ്മേളങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.
പ്രതിനിധി സമ്മേളനം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിലും, പൊതുസമ്മേളനം നാരായണനഗറിലെ സീതാറാം യെച്ചൂരി നഗറിലുമാണ് നടക്കുക.
പ്രതിനിധി സമ്മേളനം ജനുവരി 29 ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 31ന് 15,000 റെഡ് വളണ്ടിയർമാരുടെ മാർച്ചും അരലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലിയും നടക്കും.
നാരായണ നഗറിൽ നടക്കുന്ന ബഹുജന റാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രിയെ കൂടാതെ പിബി അംഗമായ എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എളമരം കരീം, പി.സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, പി.എ.മുഹമ്മദ് റിയാസ്, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും പങ്കെടുക്കും.
#CPM #District #Conference #Vadakara #prepared #receive #Chief #Minister #leaders