---
title: "#DrKGopalanKutty | എം എൻ പദ്മനാഭനെ പോലെയുള്ള സത്യസന്ധരായ ചരിത്രകാരന്മാരുടെ സാന്നിധ്യം അനിവാര്യം -ഡോ. കെ ഗോപാലൻ കുട്ടി "
english_title: "#presence #honest #historians #MNPadmanabhan #essential #Dr #KGopalanKutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/256415/presence-honest-historians-mnpadmanabhan-essential-dr-kgopalankutty"
published_at: "2024-12-15T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675eb17bb567f_gopalankutty.jpg"
keywords: []
---

# #DrKGopalanKutty | എം എൻ പദ്മനാഭനെ പോലെയുള്ള സത്യസന്ധരായ ചരിത്രകാരന്മാരുടെ സാന്നിധ്യം അനിവാര്യം -ഡോ. കെ ഗോപാലൻ കുട്ടി 

> **Lead Summary:** **വടകര: **ലിഖിതമായ രേഖാ ശേഖരങ്ങളെ മാത്രം ആശ്രയിക്കാതെ പുരാചരിത്ര ശേഷിപ്പുകൾ തേടിപ്പിടിച്ച് ചരിത്രമെഴുതാൻ ശ്രമിച്ച ചരിത്രകാരനായിരുന്നു ഡോ: എം എൻ പദ്മനാഭനെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ ഗോപാലൻ കുട്ടി പറഞ്ഞു.

## Article Content

**വടകര: **ലിഖിതമായ രേഖാ ശേഖരങ്ങളെ മാത്രം ആശ്രയിക്കാതെ പുരാചരിത്ര ശേഷിപ്പുകൾ തേടിപ്പിടിച്ച് ചരിത്രമെഴുതാൻ ശ്രമിച്ച ചരിത്രകാരനായിരുന്നു ഡോ: എം എൻ പദ്മനാഭനെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ ഗോപാലൻ കുട്ടി പറഞ്ഞു.

ലഭിച്ച അപൂർവ്വമായ രേഖകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അദ്ദേഹം മടികാണിച്ചില്ല. ചരിത്രത്തിന്റെ പുനർനിർമ്മിതി നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡോ : എം എൻ പദ്മനാഭനെ പോലെയുള്ള സത്യസന്ധരായ ചരിത്രകാരന്മാരുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ: എം എൻ പദ്മനാഭന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വടകര ക്രിസ് ഓഡിറ്റോറിയത്തിൽ നടന്ന ഡോ എം എൻ പദ്മനാഭൻ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അധ്യക്ഷനായി.

സ്വാതന്ത്ര്യ സമരം അനുഭവങ്ങളും പാഠങ്ങളും എന്ന വിഷയത്തിൽ ഡോ: പി ശിവദാസൻ സ്മാരകപ്രഭാഷണവും പ്രമുഖ സാഹിത്യകാരൻ വി ആർ സുധീഷ് അനുസ്മരണ പ്രഭാഷണവും നടത്തി.

പി പ്രദീപ് കുമാർ , ആര്ടിസ്റ് മദനൻ, ഡോ:എം ടി നാരായണൻ, പുറന്തോടത്ത് സുകുമാരൻ, പദ്മനാഭൻ കണ്ണൂക്കര, എം പി ഗംഗാധരൻ , കെ ടി ബീനാകുമാരി, രാജൻ വടയം എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/256415/presence-honest-historians-mnpadmanabhan-essential-dr-kgopalankutty)