വടകര: (vatakara.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റ് ജനതാദൾ നേതാവും എച്ച്.എം.എസ് നേതാവുമായിരുന്ന സി. ബാലൻ വടകരയിലെ രാഷ്ട്രീയ രംഗത്തെ സൗമ്യ മുഖമായിരുനെന്ന് എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു.
അതി ദാരിദ്ര്യത്തിൽ നിന്നു പോലും സാമൂഹ്യ പ്രവർത്തനത്തിന് മുഴുവൻ സമയം ചെലവഴിച്ച ത്യാഗിവര്യനായിരുന്നു അദ്ദേഹം. സഹകരണ രംഗത്തും കലാ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
സി.ബാലന്റെ നാലാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ.സി. വിനോദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.പി. ദാമോദരൻ മാസ്റ്റർ, ഏ.ടി.ശ്രീധരൻ, എടയത്ത് ശ്രീധരൻ, കെ.കെ. കൃഷ്ണൻ, വി.പി. നാണു എന്നിവർ പ്രസംഗിച്ചു. സി. കുമാരൻ സ്വാഗതവും പ്രസാദ് വിലങ്ങിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സി.പി.രാജൻ, പി പി.രാജൻ, എൻ.പി.മഹേഷ് ബാബു, പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.എം. നാരായണൻ, പി.പ്രദീപ് കുമാർ എന്നിവർ സാനിധ്യം അറിയിച്ചു. രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.
#CBalan #Vadakaras #gentle #face #MarayatChandran