KkRama | പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം; നാളെ തറക്കലിടൽ

KkRama | പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം; നാളെ തറക്കലിടൽ
Dec 19, 2024 04:07 PM | By akhilap

വടകര: (vatakara.truevisionnews.com) വടകര പുതുപ്പണത്തെ പ്രീമെട്രിക് ഹോസ്റ്റലിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമാണത്തിന് നാളെ തറക്കലിടൽ. 

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു തറക്കൽ കർമ്മം നിർവഹിക്കും.

ഇതിനായുള്ള സ്വാഗതസംഘം  രൂപീകരണ യോഗം കഴിഞ്ഞ ദിവസം കെ കെ രമ  ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗത്തിലുള്ള കുട്ടികളുടെ പഠനത്തിന് സഹായകമാകും വിധം പ്രീമെട്രിക് ഹോസ്റ്റലിനായുള്ള പുതിയ കെട്ടിടം എന്ന ആശയം പ്രാവർത്തികമാകാൻ പോകുന്നത്.

നേരത്തെ പാലോളിപാലത്തുണ്ടായിരുന്ന തകർന്നുവീഴാറായ കെട്ടിടത്തിൽ ആയിരുന്നു ഹോസ്റ്റൽ പ്രവർത്തിച്ചുവന്നിരുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ വലിയ പ്രയാസം അനുഭവിച്ചിരുന്ന കുട്ടികൾക്ക് പുതിയ കെട്ടിടം വരുന്നത് ഏറെ ആശ്വാസകരമാകും.

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഉടമസ്ഥതയിലുള്ള ഭൂമി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കൈമാറി കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കിയതിനുശേഷമാണ് പദ്ധതി നടത്തിപ്പിനായുള്ള ഇടപെടലുകൾ ത്വരിതപ്പെട്ടത്.

4.82 കോടി രൂപയുടെ പദ്ധതിയിൽ മൂന്നു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

തറക്കല്ലിടൽ കർമ്മം പൂർത്തിയായ ഉടൻ തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഒരു വർഷത്തിനിടയിൽ പുതിയ പ്രീമെട്രിക് ഹോസ്റ്റൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും എന്നുമാണ് പ്രതീക്ഷ എന്ന് എം എൽ എ കെ കെ രമ പറഞ്ഞിരുന്നു.

ഇപ്പോൾ ജെ.എൻ.എം സ്കൂളിനോട് ചേർന്നുള്ള വാടക കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നത്

#Construction #premetric #hostel #buildings #Groundbreaking #tomorrow

Next TV

Related Stories
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 19, 2024 01:21 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 19, 2024 01:11 PM

#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Vadakaraccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെക്ഷൻ കോടതി

Dec 19, 2024 12:23 PM

#Vadakaraccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെക്ഷൻ കോടതി

കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെഷൻസ്...

Read More >>
Udf | വാർഡ് വിഭജനം; യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

Dec 19, 2024 12:10 PM

Udf | വാർഡ് വിഭജനം; യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാർഡ് വിഭജനത്തിന് എതിരെ യു ഡി എഫ് പ്രതിഷേധ ധർണ്ണ...

Read More >>
#Marayathchanadaran | അനുസ്മരണ സമ്മേളനം; സി. ബാലൻ വടകരയുടെ സൗമ്യ മുഖം -മറയത്ത് ചന്ദ്രൻ

Dec 19, 2024 11:51 AM

#Marayathchanadaran | അനുസ്മരണ സമ്മേളനം; സി. ബാലൻ വടകരയുടെ സൗമ്യ മുഖം -മറയത്ത് ചന്ദ്രൻ

സി. ബാലൻ വടകരയിലെ രാഷ്ട്രീയ രംഗത്തെ സൗമ്യ മുഖമായിരുനെന്ന് എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ...

Read More >>
#Vadakaraaccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Dec 19, 2024 11:35 AM

#Vadakaraaccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി...

Read More >>
Top Stories

News Roundup

Entertainment News