Dec 19, 2024 12:23 PM

വടകര: (vatakara.truevisionnews.com) അഴിയൂരിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെഷൻസ് കോടതി.

അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി,അപകട ശേഷം പ്രതി വിദേശത്തേക്ക് കടന്നു തുടങ്ങിയ മൂന്ന് കാര്യങ്ങളായിരുന്നു പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. 

വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കേറ്റ് ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്.


#Car #accident #Vadakara #Kozhikode #Section #Court #rejected #anticipatory #bail #application #accused #Shajeel

Next TV

Top Stories










News Roundup






Entertainment News