ചേമഞ്ചേരി: (vatakara.truevisionnews.com) ദേശീയ പാത തിരുവങ്ങൂരിൽ അശാസ്ത്രീയമായ നിർമാണ പ്രവൃത്തിക്കെതിരെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌തീൻ കോയ തിരുവങ്ങൂർ അങ്ങാടിയിൽ നടത്തിയ ഉപവാസ സമരത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി.
ജനങ്ങൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ, തിരുവങ്ങൂർ സ്കൂൾ വിദ്യാർത്ഥികൾ, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾ, കാപ്പാട് ബീച്ചിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾപ്പെടുത്തി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നിവേദനം സമർപ്പിക്കാനായിട്ടാണ് ഒപ്പ് ശേഖരണം നടത്തിയത്.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌ദീൻ കോയയുടെ സാനിധ്യത്തിൽ സ്കൂൾ മാനേജർ ടി.കെ ജനാർദ്ദനൻ മാസ്റ്റർ ആദ്യ ഒപ്പ് വെച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കാപ്പാട് ടൗണിലും കാപ്പാട് ബീച്ചിലും ഒപ്പ് ശേഖരണം നടത്തി.
ചേമഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ ഹാരിസ്, വാർഡ് മെമ്പർമാരായ ഷരീഫ് മാസ്റ്റർ,
വത്സല പുല്ല്യേത്ത്, അബ്ദുള്ളക്കോയ വലിയാണ്ടി,റഷീദ് വെങ്ങളം, ടി.പി അഷ്‌റഫ്,അനിൽ കുമാർ പാണലിൽ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഡെപ്യുട്ടി എച്ച്.എം എ പി സതീഷ് ബാബു, പി.ടി.എ പ്രസിഡന്റ് കെ.കെ ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി ബൈജു മാസ്റ്റർ, അജയൻ മാസ്റ്റർ, കോയാലി, ഫസൽ ചാലത്ത്, മുസ്തഫ പി.വി, ഇസ്മായിൽ കീപ്പാട്ട്, സുബൈർ മാസ്റ്റർ, വി.കെ സൈനുദ്ദീൻ സംബന്ധിച്ചു.
നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവങ്ങൂർ ആശുപത്രി പരിസരത്തും വൈകിട്ട് 4 മണിക്ക് പൂക്കാട് ടൗണിലും ഒപ്പ് ശേഖരണം നടക്കും.
#Unscientific #National #Highway #development #Travancore #Signature #collection