#vatakaracaraccident | വടകരയിലെ വാഹനാപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി

#vatakaracaraccident | വടകരയിലെ വാഹനാപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി
Dec 20, 2024 10:36 AM | By Jain Rosviya

ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്.

ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്.

ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.

വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീൽ കാർ നിർത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

#lookout #notice #issued #Efforts #made #bring #Shajeel #abroad #lookout #notice #issued

Next TV

Related Stories
#SargalayaInternationalHandicraft | കൂടുതൽ മികവോടെ; സർഗാലയ അന്താരാഷ്ട്ര കരകൗശലമേള ഒരുങ്ങി

Dec 20, 2024 08:50 PM

#SargalayaInternationalHandicraft | കൂടുതൽ മികവോടെ; സർഗാലയ അന്താരാഷ്ട്ര കരകൗശലമേള ഒരുങ്ങി

പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് സർഗലയ...

Read More >>
#Cpi | മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം; അമിത്ഷായ്ക്കെതിരെ സി പി ഐ പ്രവർത്തകർ വടകരയിൽ  പ്രധിഷേധ പ്രകടനം നടത്തി

Dec 20, 2024 07:48 PM

#Cpi | മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം; അമിത്ഷായ്ക്കെതിരെ സി പി ഐ പ്രവർത്തകർ വടകരയിൽ പ്രധിഷേധ പ്രകടനം നടത്തി

ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറഞ്ഞ് രാജി വെയ്ക്കണം -സി പി ഐ...

Read More >>
 #WaterAuthority | കുടുംബ സംഗമം; വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ് വാർഷികാഘോഷം 22 ന്

Dec 20, 2024 07:11 PM

#WaterAuthority | കുടുംബ സംഗമം; വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ് വാർഷികാഘോഷം 22 ന്

നാടിനെ പിടിച്ചു കുലുക്കിയ എല്ലാ ദുരന്തമുഖങ്ങളിലും, ക്ലബ് സഹായവുമായി...

Read More >>
 #Yogatrainingclass | പ്രദർശനവും സമാപനവും; വില്ല്യാപ്പള്ളിയിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസിന്  ഉജ്ജ്വല സമാപനം

Dec 20, 2024 04:52 PM

#Yogatrainingclass | പ്രദർശനവും സമാപനവും; വില്ല്യാപ്പള്ളിയിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസിന് ഉജ്ജ്വല സമാപനം

സമാപനത്തിന്റെ ഭാഗമായി യോഗ പ്രദർശനവും, ക്ലാസിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കൽ ചടങ്ങും...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം ഡിസംബർ 22  മുതൽ വടകരയിൽ

Dec 20, 2024 04:35 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം ഡിസംബർ 22 മുതൽ വടകരയിൽ

ലളിതകലാ അക്കാദമി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം...

Read More >>
Top Stories