വടകര: (vatakara.truevisionnews.com) കേരള സർക്കാർ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും വടകര ബി.ഇ.എം.എച്ച്.എസ് എസി ന് അനുവദിച്ച ഇൻഡോർ വോളിബോൾ കോർട്ടിന്റെ ശിലാ സ്ഥാപന കർമ്മം കെ.കെ രമ എം. എൽ. എ നിർവഹിച്ചു.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി. ബിന്ദു അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി സി. കെ. നാണു മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ, റൊണാൾഡ് വിൻസന്റ് മാടായി, സജിത. കെ, ഹരീന്ദ്രൻ കരിമ്പനപ്പാലം, എഡ്വെർഡ് പ്രശാന്ത് കുമാർ, മഹിജ കുമാരി പി. എച്ച് എന്നിവർ സംസാരിച്ചു.
#ball #KKRama #performed #indoor #volleyball #court #foundation #stone #work