വടകര: (vatakara.truevisionnews.com) എ.ഐ.ടി.യു.സി. കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെസ്സ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു സമരം.
എ.ഐ.ടി.യു സി. മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.മോഹനൻ,ആർ.കെ.ഗംഗാധരൻ,കക്കാട്ട് ബാബു,സി.പി. ബാബു,എ കെ.കുഞ്ഞിക്കണാരൻ എന്നിവർ പ്രസംഗിച്ചു.
സമരത്തിന് കെ.എം ബാബു .പി.പി.രാഘവൻ , കെ.ടി. സുരേന്ദ്രൻ,വി.ടി.കെ.സുരേഷ്, കെ . കരുണൻ എന്നിവർ നേതൃത്വം നൽകി.
#AITUC #organized #dharna #raise #demands #construction #workers