വില്ല്യാപ്പള്ളി : (vatakara.truevisionnews.com) കഴിഞ്ഞ ഒരു മാസമായി വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്നുവന്ന യോഗ ക്ലാസ്സ് ഇന്ന് സമാപിച്ചു.
സമാപനത്തിന്റെ ഭാഗമായി യോഗ പ്രദർശനവും, ക്ലാസിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കൽ ചടങ്ങും ഉണ്ടായിരുന്നു.
സമാപന ചടങ്ങ് പ്രസിഡന്റ് ശ്രീമതി. കെ. കെ ബിജുള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. രാഗിണി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലകൻ ശ്രീ. വിജിത്ത്. പി. പി, വികസന സമിതി കൺവീനർ രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സന്ധിവേദന, ഉറക്കക്കുറവ്, കൈകാൽ തരിപ്പ്, ടെൻഷൻ, തലവേദന എന്നീ ബുദ്ധിമുട്ടുകൾക്ക് യോഗ കൊണ്ട് ആശ്വാസം ലഭിച്ചു എന്ന് പങ്കെടുത്തവർ അനുഭവം പങ്കുവച്ചു.
യോഗ ബാച്ചിന്റെ സ്നേഹോപഹാരമായി അംഗങ്ങൾ ആയുർവേദ ഡിസ്‌പെൻസറിക്ക് നെബുലൈസർ സമ്മാനിച്ചു.
ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ, വില്ല്യാപ്പള്ളി പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് യോഗ ക്ലാസ്സ് സംഘടിപ്പിച്ചത്.
#Exhibition #closing #Yoga #training #class #organized #Villyapalli #brilliant #conclusion