വടകര: (vatakara.truevisionnews.com) സർറിയലിസ്റ്റിക് രീതിയിലുള്ള ചിത്രകലയുമായി സീറോബാബുവിൻ്റെ ചിത്ര പ്രദർശനം ഡിസംബർ 22 മുതൽ 27 വരെ വടകര കചിക ആർട്ട് ഗ്യാലറിയിൽ വെച്ച് നടക്കും.
ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
ലളിതകലാ അക്കാദമി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം മുഖ്യാതിഥിയാവും.
മാഹി മലയാള കലാഗ്രാമത്തിൽ നിന്നും ചിത്രകലാ പഠനം പൂർത്തിയാക്കിയ സീറോബാബുവിൻ്റെ ഇരുപതോളം വരുന്ന സർറിയലിസ്റ്റിക് രീതിയിലുള്ള ചിത്രങ്ങളാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്.
ചിത്രകാരനായ പ്രവീൺ ചന്ദ്രൻ മൂടാടി , എ.പി. ശശിധരൻ, എ.പി. ബാബു, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി എന്നിവർ സംബന്ധിക്കും.
#surrealistic #painting #Seerobabus #drawing #exhibition #Vadakara #December #22