പുത്തൂർ: (nadapuram.truevisionnews.com) സെൻട്രൽ പുത്തൂർ എൽ.പി സ്കൂളിലെ പ്രീപ്രൈമറി മുതൽ അഞ്ചാം തരംവരെയുള്ള കുട്ടികൾ സ്വന്തം കൈപ്പടയിൽ കൂട്ടുകാർക്ക് പോസ്റ്റുകാർഡിൽ ആശംസകൾ എഴുതി അയച്ചു.
പ്രധാനാധ്യാപിക ടി.കെ അജിത പരിപാടി ഉദ്ഘാടനം ചെയ്തു.
പാഠഭാഗ ശേഷി "കത്തെഴുതാം അയക്കാം " എന്നതിൻ്റെ പ്രയോഗിക പൂർത്തീകരണം ഈ പ്രവർത്തനം വഴി കുട്ടികൾ ആർജിച്ചെടുക്കാൻ സാധിച്ചു.
കെ. സുവീൺ , വി.പി റോഷിത്ത് , റൂബി.കെ , ഭവ്യ വി. വി , രാജില. വി. പി ,രജിന . കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#Students #write #Christmas #New #Year #greeting #cards