വടകര: (vatakara.truevisionnews.com) അംബേദ്‌കറെ അപമാനിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ ജ്വാല ഡിസിസി സെക്രട്ടറി ടിവി സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ദളിത് കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് കെ ജി രാഗേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത് സുകുമാരൻ,വടകര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി കെ പ്രേമൻ,ചോറോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പിടി.കെ നജ്‌മൽ, രഞ്ജിത്ത് പുറങ്കര,കമറുദ്ദീൻ ആവിക്കൽ, ജയേഷ് പുതുപ്പണം, ഷിജു ടി കെ എന്നിവർ സംസാരിച്ചു.
#Flame #protest #Bharatiya #Dalit #Congress #Vadakara #protested #Ambedkar