Dec 24, 2024 08:17 PM

വടകര: (vatakara.truevisionnews.com) ബാലികയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് എഴുപത്താറര വർഷം കഠിന തടവും 1,53,000 രൂപ പിഴയും വിധിച്ച് കോടതി.

12 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുകയും വിവാഹ ശേഷം താമസിച്ച വീട്ടൽ വെച്ച് സ്നേഹം നടിച്ച് കിടന്നുറങ്ങുമ്പോൾ ബലാത്സംഗം ചെയ്ത കേസിലാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷ വിധിച്ചത്.

അഴിയൂരിലെ വാടകവീട്ടിൽ ആണ് പ്രതിയും ഭാര്യയും പരാതിക്കാരിയും താമസിച്ചിരുന്നത്.

കുട്ടിയുടെ അമ്മ വിവരം അറിഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പ്രതി വീടുവിട്ട് പോവുകയാണ് ഉണ്ടായത്.

തുടർന്ന് ചോമ്പാല പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിനും ജുവനൈൽ നിയമ പ്രകാരവും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബി കെ ഷിജു, സബ് ഇൻസ്‌പെക്ടർ രാജേഷ് സി പി ഒ ശാലിനി സി കെ എന്നിവരാണ് അന്വേഷണം പൂർത്തികരിച്ചത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പരാതിക്കാരിയുടെ അമ്മയെ വിവാഹ കഴിച്ചിട്ടില്ല എന്നും ഒരുമിച്ച് താമസിച്ചിട്ടില്ല എന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂഷൻ മനോജ് അരൂർ ഹാജരായി.

#girl #molested #stepfather #sentenced #76 #half #years #rigorous #imprisonment #fine #Rs #1,53,000

Next TV

Top Stories










News Roundup