---
title: "#Keralawaterauthority | കുടുംബ സംഗമം;  കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികം സംഘടിപ്പിച്ചു"
english_title: "#family #reunion #Kerala #Water #Authority #Staff #Recreation #Club #Vadakara #organized #35th #Anniversary."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258669/family-reunion-kerala-water-authority-staff-recreation-club-vadakara-organized-35th-anniversary"
published_at: "2024-12-24T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a9616d72a4_kerala_water_athority.jpg"
keywords: []
---

# #Keralawaterauthority | കുടുംബ സംഗമം;  കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**വടകര: ** കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ക്ലബ്ബ് രക്ഷാധികാരി കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹഷീർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇസ്മയിൽ പി.പി.അധ്യക്ഷത വഹിച്ചു. നവനീത് എൻ ആർ നന്ദിയും പറഞ്ഞു.

തുടർന്ന് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സ് പ്രശസ്ത പിന്നണി ഗായകൻ വി. ടി മുരളി ഉദ്ഘാടനം ചെയ്തു.

കെ ഡബ്ലിയു എ എസ് ആർ സി സ്ഥാപക ഭാരവാഹികളായ പി.പി അബ്ദുള്ള കുട്ടി,കെ.മോഹൻ, കെ.രാമചന്ദ്രൻ, കെ .ടി. ദാമോധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രതീഷ് പി. സ്വാഗതം പറഞ്ഞു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹഷീർ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രോഗ്രാം കമ്മറ്റി കൺവീനർ എം. എം. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് സുധൻ കൈവേലിയും സംഘവും അവതരിപ്പിച്ച കലയിലൂടെ ഒരു യാത്ര എന്ന പരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258669/family-reunion-kerala-water-authority-staff-recreation-club-vadakara-organized-35th-anniversary)