വടകര: കടത്തനാടിന് ഇത് ഉത്സവകാലം. ഗ്രാമങ്ങളെല്ലാം തിറമഹോത്സവങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും തിറയാട്ടങ്ങളുടെ ആരവം വര്‍ദ്ധിക്കും. ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവതാ ക്ഷേത്രത്തിലെ തിറമഹോത്സവത്തിന് നാളെ തുടക്കമാകും.


ചെമ്മരത്തൂരിലെ പ്രശസ്തമായ ഉത്സവങ്ങളാണ് മേക്കോത്ത്,കപ്പള്ളി പരദേവതാ ക്ഷേത്രങ്ങളിലെ തിറകള്‍. മകരമാസത്തിലെ അവസാന ദിനമായ നാളെയാണ് മേക്കോത്ത് കൊടിയേറ്റം. നാളെ രാത്രി ചുറ്റു വിളക്ക് കഴിഞ്ഞാല്‍ നട്ടത്തിറ തുടങ്ങും. അത് അര്‍ദ്ധരാത്രിയോടെ കഴിയും. അത് കഴിഞ്ഞാല്‍ പിന്നീട് നല്ല മെയ്‌വഴക്കത്തോടെ യുള്ള കോല്‍ക്കളിയുണ്ടാവും. കുഭം ഒന്നിനാണ് മേക്കോത്ത് തിറയാട്ടം. ഇവിടെ കുട്ടി തെയ്യത്തിന്റെ തിറ എന്നൊന്ന് വേറെയുവുമുണ്ട്കു.ട്ടി തെയ്യത്തിനെ ''തോട്ടീമ്മല്‍ കയറ്റല്‍''പിഞ്ചു മനസ്സുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
കൂടത്താഴയും കേളോത്തു പറമ്പത്തുമാണ് തെയ്യം അണയുന്ന വീടുകള്‍. എരഞ്ഞിത്തറയില്‍ നിന്നും(കേളോത്ത് പറമ്പത്ത്) അണഞ്ഞു വരുന്ന തിറ ഒരു മഹാസംഭവം പോലെ തോന്നുമായിരുന്നു.അതിലൊരു പ്രത്യേക ശക്തിയും ഭക്തിയും വിശ്വാസികള്‍ ദര്‍ശിച്ചിരുന്നു. മേക്കോത്തുമായി ബന്ധപ്പെട്ട അനുബന്ധ ക്ഷേത്രങ്ങളിലും ഈ സമയത്ത് ഉത്സവത്തിന്റെ മുന്നൊരുക്കം തുടങ്ങും കപ്പള്ളി,പാലയാട്ട്,രാമത്ത് കൊക്കോളി.ചങ്ങരോത്ത്കളരി.തുടങ്ങിയവയാണ് ഈ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍
തോട്ടിവരവ്,കൊല്ലന്‍വരവ്,കലശംവരവ്,തണ്ടാന്‍വരവ്,ഇളനീര്‍വരവ്, തുടങ്ങിയവയാണ് പ്രധാനവരവുകള്‍. പരദേവതയുടെ അനുചരന്മാരായി അറിയപ്പെടുന്ന തോട്ടിക്കാര്‍ 120 പേര്‍വരെയുള്ള ഒരു കാലം ഇവിടെയുണ്ടായിരുന്നു. ചെണ്ടക്കാര്‍ 20 പേര്‍വരെ ഉണ്ടാവുമായിരുന്നു. ഇളനീര്‍ വരവിന്റെ കൂടെയുണ്ടാവുന്ന 'കരടി' ചെറിയ കുട്ടികളെ സംബന്ധിച്ച് കൗതുകവും ഭയവുമായിരുന്നു വടക്കെ മലബാറില്‍ തന്നെ കെട്ടിക്കോലത്തിന് ഏറ്റവും കൂടുതല്‍ നേര്‍ച്ചകള്‍ ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് മേക്കോത്ത്.
അതെപോലെ ഉത്സവദിവസം ഏതാനും മണിക്കൂറുകള്‍ക്കകം ക്ഷേത്രത്തിലേക്ക് വലിയ തോതില്‍ വരുന്ന ഭണ്ടാരവരവും വിശ്വാസത്തിന്റെ ശക് തിയെ സൂചിപ്പിക്കുന്നു. തിറദിവസം രാത്രി തുടങ്ങുന്ന നാട് വലം വയ്ക്കലും മറ്റൊരു പ്രത്യേകതയാണ്. ചക്യേരി മുത്തശ്ശിയുടെ സങ്കല്പത്തിലേക്കാണ് ആദ്യം പോകുന്നത്. പിന്നീട് അനുബന്ധ ക്ഷേത്രങ്ങളിലേക്ക് പോകുന്നു, മുന്‍കാലത്ത് കുടുംബാംഗ ങ്ങളുടെ വീടുകളിലും പോയിരുന്നു. തിറയുടെ മൂന്ന് ദിവസം മുമ്പ് ക്ഷേത്ര പരിസരങ്ങളിലെ വീടു കളില്‍ ഉച്ചാല്‍ വരയല്‍ എന്നൊരു ആചാരമുണ്ടായിരുന്നു. ഒരുദിവസത്തെ നാട് വലംവയ്ക്കല്‍ കഴിഞ്ഞാല്‍ തിരിച്ചു വരുന്ന ചടങ്ങാണ് ''പന്തലില്‍ താഴല്‍ '' പിന്നീട് മുടിപറിക്കലും തൊറ്റം പാട്ടും, ചുറ്റുവിളക്കും. രാത്രിയിലെ കളമെഴുത്തുമാണ് അവസാന ചടങ്ങുകള്‍.
പ്രതീകാത്മക തേങ്ങയേറും പാട്ടൊടും കൂടി കുംഭം 2ന്അര്‍ദ്ധ രാത്രി ഉത്സവം അവസാനിക്കുന്നു. കുംഭം 3 നാണ് കപ്പള്ളി വെള്ളാട്ട് തുടങ്ങുന്നത്. അത് 8 ദിനം നീണ്ടുനില്‍ക്കും. കുംഭം 11,12,13 തിയ്യതികളിലാണ് കപ്പള്ളി ക്ഷേത്രത്തില്‍ തിറയുത്സവം നടക്കുന്നത് . ഇത് കാണാനും ആസ്വദിക്കാനും ഏതോ കാലം മുതല്‍ വിദൂര ദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായി എത്തിച്ചേരാറുണ്ടായിരുന്നന്നു. പണ്ട് കാലങ്ങളില്‍ ഉത്സവപ്പറമ്പുകള്‍ യുവാക്കള്‍ക്ക് പെണ്ണുകാണല്‍ വേദികള്‍ കൂടിയായിരുന്നു.
മേക്കോത്ത് നട്ടത്തിറയില്‍ തുടങ്ങി കപ്പള്ളി വെള്ളാട്ടും തിറയുമായി മൊത്തം 14 ദിവസങ്ങള്‍ വലിയൊരു ഗ്രാമോത്സവമായി പരിണമിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്, എല്ലാ വീടുകളിലെയും കല്ല്യാണം കഴിഞ്ഞ് പോയ സ്ത്രീ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരികെ വരാനുള്ള ഒരവസരം കൂടി യായിരുന്നു ഈ ഉത്സവ ദിനങ്ങള്‍. വടക്കന്‍പാട്ടിലെ ഇതിഹാസ കഥാപാത്രമായ പാലാട്ടു കോമന്‍ പിറന്നത് കപ്പള്ളി കുടുംബത്തിലാണ് ഇതാണ് കപ്പള്ളി ക്ഷേത്രവും തറവാടും ചരിത്രത്തില്‍ അറിയപ്പെടാനുള്ള കാരണം.
അഞ്ഞൂറ് വര്‍ഷത്തിനടുത്തുള്ളതാണ് കോമന്റെ കാലഘട്ടം. അദ്ദേഹത്തിന്റെ, ജനനവും ജീവിതവുമായി ബന്ധപ്പെട്ട് ചില അതിശയകഥകള്‍ പ്രായം ചെന്നവര്‍ പറയാറുണ്ട്. ആ കാലഘട്ടത്തിലെ അങ്കത്തട്ടുകളുടെയും കളരികളുടെയും, ഉപയോഗിച്ച വസ്തുകളുടെയും ശേഷിപ്പുകള്‍ ഇപ്പോഴും ചെമ്മരത്തൂരിലുണ്ട്. ഒരു വലിയ ചരിത്രത്തിന്റെ ഓര്‍മ്മകളാണ് ചെമ്മരത്തൂരിനെ പൊതിഞ്ഞു നില്‍്ക്കുന്നത്.പക്ഷെ ഈ ഉത്സവങ്ങളോട് അനുബന്ധിച്ചുള്ള, ചടങ്ങുകള്‍ അരിചാര്‍ത്ത്, വിവിധ വരവുകള്‍, കലശങ്ങള്‍ അതിന്റെ സാമുദായിക ഘടനകള്‍,വൈവിധ്യങ്ങള്‍ തണ്ടാന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമുള്ള സവിശേഷമായ പ്രാധാന്യങ്ങള്‍,ചില മുസ്ലിം കുടുംബങ്ങള്‍ക്ക് പോലും ഉല്‍ത്സവത്തിനുണ്ടായിരുന്ന പ്രത്യേക അവകാശങ്ങള്‍, ദേശക്കാരും നാട്ടുമൂപ്പന്മാരും''കണക്ക്'' തീര്‍ക്കുന്ന ഇടങ്ങള്‍ കൂടിയായിരുന്നു ഉത്സവ പരിസരങ്ങള്‍,അത് ഒരു ചടങ്ങുപോലെ ചെറിയ അടിപിടികളായി ഇന്നും ചില ക്ഷേത്രങ്ങളില്‍ കാണാം. ഒരുകാലത്ത് കടത്തനാട്ടില്‍ ഏറ്റവും നല്ല പൂവെടിയുണ്ടായിരുന്നത് കപ്പള്ളിയിലായിരുന്നു.
13ന് കാലത്തെ പരദേവതയുടെ '' മുട്ടില്‍ ഇരിക്കല്‍.. പിന്നീട് ഉച്ചയോടെ കഴിയുന്ന പൊടിപാറുന്ന തിറയാട്ടം , ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന പ്രസാദ ഊട്ട് , വൈകിട്ടത്തെ കലശ ത്തോടെ ഉത്സവസമാപനം.
mekkoth kappali temple festivel - memory of chemmarathoor