Jan 5, 2025 10:43 AM

മേമുണ്ട: (vatakara.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ആദ്യ ദിനങ്ങളിൽ തന്നെ മികച്ച പ്രകടനം നടത്തി.

കലോത്സവ വേദികളിലൂടെയും സിനിമാ പിന്നണി ഗാന അവതരണത്തിലൂടെയും നാടിന് അഭിമാനമായി തീർന്ന സാരംഗ് രാജീവ് ഉദ്ഘാടനദിനത്തിൽ ഹൈസ്ക്കൂൾ വിഭാഗം ലളിത ഗാനം,അഷ്ടപദി എന്നിവയിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിരുന്നു.

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ സാരംഗ് രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്നത്.

യു പി വിദ്യാർത്ഥിയായിരിക്കുമ്പോൾ ജില്ലാ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

കൊല്ലം കലോത്സവത്തിൽ അഷ്ടപദിയിലും ലളിത ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനാലാപനം , സംഘ ഗാനം എന്നിവയിൽ മത്സരങ്ങൾ നടക്കാനുണ്ട്.

മേമുണ്ട സ്കൂളിലെ ഭഗത് തെക്കേടത്ത് ഹൈസ്ക്കൂൾ വിഭാഗം മലയാളം പ്രസംഗത്തിലും അവനിജ മലയാളം കഥാരചനയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കോഴിക്കോടിന് സ്വർണ്ണക്കപ്പ് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ് വടകരയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ

#Great #start #Memunda #Sarang #Rajeev #hope

Next TV

Top Stories










News Roundup