മണിയൂർ: (vatakara.truevisionnews.com) കാരുണ്യം പെയിൻ ആൻ് പാലിയേറ്റിവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വടകര റൂറൽ എ.എസ്.പി ശ്യാംലാൽ. ടി. ഉദ്ഘാടനം ചെയ്തു.


സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന സന്ദേശമുയർത്തി ബൈക്ക് റാലിയും നടത്തി.
എം എച്ച് ഇ എസ് കോളേജ് ചെരണ്ടത്തൂർ എൻ. എസ്. എസ്. വളണ്ടിയർമാർ ,മണിയൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പാലിയേറ്റീവ് വളണ്ടിയർമാർ,കാരുണ്യം വളണ്ടിയർമാർ എന്നിവർ പങ്കെടുത്ത ബൈക്ക് റാലി എ എസ് പി ഫ്ലാഗ് ഓഫ് ചെയ്തു.
റാലിയുടെ സമാപനത്തോട് അനുബന്ധിച്ചു കുടുംബ സംഗമം,സുനിൽ കോട്ടേമ്പ്രം ഷോ, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ശോഭന. ടി പി , പികെ. റഷിദ് മാസ്റ്റർ, വിജയൻ മാസ്റ്റ്ർ ,ഹമിദ് പി.പി, അജ്മൽ പി.പി എന്നിവർ സംസാരിച്ചു., കുടുംബ സംഗമത്തിൽ വീശിഷ്ട അഥിതിയായി കാട്ടുകണ്ടി കുഞ്ഞബ്ദുള്ള പങ്കെടുത്തു.
#Compassionate #Care #Karunyam #Pain #Palliative #Care #celebrates #PalliativeDay