വടകര: ഓട്ടോയില്‍വെച്ച് യാത്രക്കാരുടെ പക്കല്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ സ്വീകരിച്ച വേറിട്ട വഴി ശ്രദ്ധേയമായി.


ഒരു പകല്‍ മുഴുവന്‍ തന്റെ ഓട്ടോയുടെ പിറകുവശത്ത് സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയ അറിയിപ്പും ഒട്ടിച്ചു ഓടുകയും ഒടുവില്‍ ഉടമസ്ഥനെ കണ്ടെത്തി സ്വര്‍ണ്ണമാല തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
40 വര്‍ഷമായി വടകര പട്ടണത്തില്‍ ഓട്ടോ ഓടിച്ചു ഉപജീവനമാര്‍ഗ്ഗം നടത്തുന്ന പാക്കയില്‍ വടക്കേ തലക്കല്‍ സി.രവീന്ദ്രന്‍. തന്റെ ഓട്ടോയില്‍ നിന്നും സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ മാല കഴുകി വൃത്തിയാക്കി വടകരയിലെ ഷോപ്പില്‍ കാണിച്ച് സ്വര്‍ണാഭരണം ആണെന്ന് ബോധ്യമായപ്പോള്‍ തന്റെ ഓട്ടോയുടെ പിറകുവശത്ത് സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയ അറിയിപ്പും വെച്ച് ബുധനാഴ്ച അദ്ദേഹം വടകര പട്ടണത്തില്‍ ഓട്ടോ ഓടിച്ചു എങ്കിലും ആരുംതന്നെ അദ്ദേഹത്തെ തേടിയെത്തിയില്ല.
രാത്രി വീട്ടില്‍ എത്തിയശേഷം തന്നെ ഓട്ടോയില്‍ രാവിലെ മുതല്‍ കയറിയ വരെ ഓര്‍ത്തെടുത്തപ്പോള്‍ വടകര മേപ്പയില്‍ മിഡറ്റ് കോളേജ് വിദ്യാര്‍ഥികള്‍ രാവിലെ ഓട്ടോയില്‍ കയറി കോളേജിലേക്ക് പോയത് ഓര്‍മ്മ വന്നത്. തുടര്‍ന്ന് കോളേജിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ ഒന്നാം വര്‍ഷ ബി കോം ബിരുദ വിദ്യാര്‍ഥിനിയായ ആദിത്യയുടെ മാല നഷ്ടപ്പെട്ട വിവരം അറിയുകയും പരിശോധനയില്‍ അതേ മാലയാണെന്ന് ഉറപ്പു വരികയും തിരികെ നല്‍കുകയും ചെയ്തു.
മിഡറ്റ് കോളേജില്‍ വെച്ച് രവീന്ദ്രന്റെ സത്യസന്ധതയെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍ കോട്ടപ്പള്ളി കോളേജിന്റെ ഉപഹാരവും മാനേജര്‍ അനില്‍കുമാര്‍ മംഗലാട് ക്യാഷ് അവാര്‍ഡും നല്‍കി. അധ്യാപകരായ പി പി നിഷാദ്, ദില്‍ജിത്ത് മണിയൂര്‍, ബവിത, അനില്‍ ഓര്‍ക്കാട്ടേരി, നിധിന്‍ എന്നിവര്‍ സന്നിഹിതരായി.
The student who lost the gold necklace Delivered back as an auto driver model