വടകര : (vatakara.truevisionnews.com) സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 15 ദിവസമായി നടത്തികൊണ്ടിരിക്കുന്ന ആശാ വർക്കർമാരുടെ ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യവുമായി ഒഞ്ചിയം ഏരിയയിലെ ആശവർക്കർമാർ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു.


തൊഴിലാളികൾ ഉയർത്തിയ ജീവൽപ്രശ്നങ്ങളോട് മുഖം തിരിഞ്ഞ സമീപനമാണ് സർക്കാർ തുടരുന്നത്.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം സമരത്തെ പരിഹസിക്കാനും അവഹേളിക്കാനുമാണ് സർക്കാറും സർക്കാർ അനൂകൂല യൂനിയൻ നേതാക്കളും ശ്രമിക്കുന്നത്.
കെ.കെ രമ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. വി.കെ ലിജിന, ഉഷ മലയിൽ, ബിന്ദു എന്നിവർ സംസാരിച്ചു.
#Solidarity #Orkkatteri #Ashaworkers #strike #front