ശുചിത്വ നാടിനായ്; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക്

ശുചിത്വ നാടിനായ്; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക്
Mar 22, 2025 07:46 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി കുറ്റ്യാടി എംഎൽഎ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. ഒരു വർഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിന് ഈ പദവി കൈവരിക്കാൻ കഴിഞ്ഞത്.

സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സമ്പൂർണ്ണ ഹരിത വിദ്യാലയം, ഹരിത കൂട്ടം, ഹരിത സ്ഥാപനം, ഹരിത ടൗണുകൾ, ഹരിത കലാലയങ്ങൾ, ഹരിത ടൂറിസം, സമ്പൂർണ്ണ ശുചിത്വ വാർഡുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ നേരത്തെ നടത്തിയിരുന്നു.

സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നത് നമ്മുടെ ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം ,ടൂറിസം മേഖലകൾക്ക് മുതൽക്കൂട്ട് ആകുമെന്നും ഇത് സംരക്ഷിച്ച് കൂടുതൽ മികവിലേക്ക് ഉയരാൻ ജനങ്ങൾ ഒറ്റക്കെട്ടായി തുടർന്നും പ്രവർത്തിക്കണമെന്നും എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു.

നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അവതരിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിഎംലീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളക്കണ്ടി മുരളി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ ആശംസകൾ അറിയിച്ച് സ്റ്റാൻഡിങ് ചെയർപേഴ്സൺമാരായ സുബിഷ കെ , സിമി കെ.കെ,തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.യം.ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി മുരളി മാസ്റ്റർ, ഷറഫുദ്ദീൻ എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി കെ കൃഷ്ണദാസ് മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, വട്ടക്കണ്ടി കുഞ്ഞഹമ്മദ്, മുണ്ടോളി രവി ,കേളോത്ത് സുനിമാസ്റ്റർ ,ടി മോഹൻദാസ് മാസ്റ്റർ,സി എച്ച് ഇബ്രാഹിം, വ്യാപാരികളുടെ പ്രതിനിധികളായ ശ്രീജേഷ്, കെ എം അശോകൻ, കില ആർ പി സുധ സിഎം എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ ആർ ശ്രീലേഖ സ്വാഗതവും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പുഷ്പ ഹെൻസനൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി



#clean #country #Villyappally #Grama #Panchayath #achieves #full #sanitation #status

Next TV

Related Stories
'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

Apr 26, 2025 11:03 PM

'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

'ഒടുവിലത്തെ കത്ത്' എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരം...

Read More >>
റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

Apr 26, 2025 10:41 PM

റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

പി ഡബ്ല്യൂഡി- റവന്യൂ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടിക്രമങ്ങളുമാണ് പദ്ധതിയെ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നത്...

Read More >>
വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:45 PM

വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

Apr 26, 2025 05:03 PM

കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത്...

Read More >>
വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 26, 2025 01:55 PM

വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 26, 2025 01:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup