ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വയോജന - ഔക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ 'പഴമയും പുതുമയും' സംഗമം നടത്തി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.


സി.ഡി. എസ്. ചെയർപേഴ്സൺ എൻ.കെ.ഷിജില അധ്യക്ഷയായി. വയോജന - ഓക്സിലറി അംഗങ്ങൾ തമ്മിൽ സംവാദം, അനുഭവങ്ങൾ പങ്കുവെക്കൽ, വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യൽ, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.കെ. ആയിഷ ടീച്ചർ, സ്റ്റാൻഡിങ് ചെയർപേഴ്സൺ പി.എം.ലതിക, വാർഡ് മെംബർ ടി.കെ. ഹാരിസ്, ഉപസമിതി കൺവീനർമാരായ നിഷ, രാധ ചാലിൽ, സിന്ധു, സുമതി, മുതിർന്ന വയോജ അംഗം മാണി, ഓക്സിലറി ടീം ലീഡർ നമിത എന്നിവർ സംസാരിച്ചു. സി.ഡി. എസ്. മെംബർമാർ, ബ്ലോക്ക് കോർഡിനേറ്റർ, അക്കൗണ്ടന്റ്, അഗ്രി സി ആർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#Kudumbashree #holds #generational #gathering #Ayancheri