അഴിയൂർ:(vatakara.truevisionnews.com) ദേശീയ പണിമുടക്ക് ദിനത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയായി എസ്‌ഡിപിഐ അഴിയൂർ പഞ്ചായത്ത് വളണ്ടിയർ ടീം . ബാബരി എലിഫൻ്റ് റോഡിൻ്റെ ഇരു ഭാഗങ്ങളിലെയും കാടുകൾ വെട്ടിതെളിച്ചും, തടസങ്ങൾ നീക്കിയും യാത്ര സൗകര്യങ്ങൾ ഒരുക്കിയും മാതൃകയായി.
അഴിയൂർ ഹൈ സ്കൂളിന് അടുത്തായി ദേശീയ പാതയിൽ കാണപ്പെട്ട കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും, ബാഫഖി റോഡിൽ വീടിന് ഭീഷണിയായ മരം മുറിച്ചുകൊണ്ടും പ്രവർത്തകർ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായി.


എസ്‌ഡിപിഐ ബാബരി ബ്രാഞ്ച് പ്രസിഡണ്ട് റമീസ് വി പി,വൈസ് പ്രസിഡണ്ട് ഷംസീർ നെല്ലൊളി, ചുങ്കം ബ്രാഞ്ച് പ്രസിഡണ്ട് അർഷാദ് എകെ,സെക്രട്ടറി റഹീസ് വിപി,സവാദ് വി പി,സനൂജ് ടിപി, അനീസ് നെല്ലോളി, ശാക്കിർ ആർഎം, ഹക്കീം,നൗഷാദ്, ബഷീർ,അംജദ്,മുനീർ,റഹീസ് എംടി എന്നിവർ പങ്കാളികളായി.
SDPI volunteer team with service activities on strike day