വടകര:(vatakara.truevisionnews.com)മേഖല മാർച്ചിന്റെ പ്രചാരണാർത്ഥം കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി വടകര സിവിൽ സ്റ്റേഷനിൽ സൂംബ പരിശീലനം സംഘടിപ്പിച്ചു. ട്രെയിനർ സിൻ സുരഭി നമ്പ്യാർ നേതൃത്വം നൽകി.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായും ജീവനക്കാരുടെ മാനസിക സംഘർഷം കുറയ്ക്കാനും ശാരീരിക ക്ഷമത വർധിപ്പിക്കാനുമായാണ് പരിശീലനം നടത്തിയത്. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഹനീഷ്, പ്രഭിഷ, ടി രാജൻ എന്നിവർ സംസാരിച്ചു.


കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള കെജിഒഎ മേഖല മാർച്ച് ഈ മാസം കൊയിലാണ്ടിയിൽ നടക്കും.
KGOA organizes Zumba training in vatakara