ഏറാമല: ഏറാമല പഞ്ചായത്ത് ദുർഭരണത്തിനും കെടുകാര്യസ്ഥതക്കുമെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്ത് ഓഫിസിന് സമീപവും ചന്ത മൈതാനിയിലും മാലിന്യം കുട്ടിയിട്ട് പ്രദേശവാസികൾക്കും ടൗണിനെ ആശ്രയിക്കുന്ന ജനങ്ങൾക്കും കച്ചവടക്കാർക്കും ദുരിതം സമ്മാനി ക്കുകയാണ്.
ആരോഗ്യഭീഷണിക്കൊപ്പം മാലിന്യക്കൂമ്പാരം തെരുവുനായ്ക്കൾ തമ്പടിക്കാനും കാരണമാകുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.


കൂടാതെ പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കുക, സ്വജന പക്ഷപാതപരമായ ഫണ്ട് വി നിയോഗം അവസാനിപ്പി ക്കുക. മാലിന്യസംസ്കരണം യന്ത്രം വാങ്ങിയതിലെ അഴിമ തി പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുമുന്നയി ച്ചാണ് സമരമെന്ന് ഡിവൈഎ ഫ്ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു
Garbage problem in Eramala DYFI to protest against mismanagement of the panchayatH