വടകര: ജോയിന്റ് കൗൺസിലിന്റെയും എകെഎസ്ടിഎയുടെയും നേതൃത്വത്തിലുള്ള അധ്യാപക സർവീസ് സംഘടനാ സമരസമിതി വടകര ടൗണിലും സിവിൽ സ്റ്റേഷൻ പരിസരത്തും ദേശീയ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
പണിമുടക്ക് ദിവസം രാവിലെ നടന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ, എകെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പി.അനീഷ്, ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എൽ.വി ബാബു, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സെക്രട്ടറി മേഘ്‌ന. എം, ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി കെ.അമൃതരാജ് എന്നിവർ സംസാരിച്ചു.


ഷനൂജ്.കെ, രേകേഷ്, വി.കെ രതീശൻ എന്നിവർ നേതൃത്വം നൽകി.
Demonstration and explanatory meeting organized in Vadakara on strike day