ആയഞ്ചേരി:(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്തിൻ്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച വാർഡ് വിഭജന നിർദ്ദേശങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
മാനദണ്ഡങ്ങളും, നിബന്ധനകളും പാലിക്കാതെയാണ് വാർഡ് വിഭജനം നടത്തിയതെന്ന് കാണിച്ച് സി.പി.എം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.ടി.ബാലൻ മാസ്റ്റർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്.
High Court stays Ayanchery Grama Panchayath ward division calling it unscientific