വടകര: (vatakara.truevisionnews.com) ചോർന്നൊലിക്കുന്ന അക്വഡക്ടുകൾ പുതുക്കിപ്പണിയണമെന്ന് സിപിഐ ചോറോട് ലോക്കൽ സമ്മേളനം ആവശ്യ പ്പെട്ടു. ചോറോട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന നീർചാലുകളിൽ (അക്വഡക്ട് ) മിക്കവാറും എണ്ണം സ്ലാബിന്റെ കമ്പി പുറത്തായി അപകടവസ്ഥടിലാണുള്ളത്.


സ്ലാബിലെ ചോർച്ച കാരണം അക്വഡക്റ്റിലൂടെ ഒഴുകുന്ന കനാൽ ജലം ഉപയോഗ ശുന്യമാകുകയാണ്. മാത്രമല്ല അക്വഡക്റ്റ് പൊളിഞ്ഞു വീണ് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.
സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ :പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പരവൻകണ്ടി കൃഷ്ണൻ നഗറിൽ നടന്ന സമ്മേളനത്തിന് സ്വാഗത സംഘ കൺവീനർ എൻ. കെ. മോഹനൻ പതാക ഉയർത്തി. സ്വാഗത സംഘ ചെയർമാൻ എം. കെ. ബാബു സ്വാഗതം പറഞ്ഞു.ലോക്കൽ സെക്രട്ടറി പി. കെ. സതീശൻ റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
ആർ. സത്യൻ, പി. സുരേഷ് ബാബു, എൻ. എം. ബിജു പി. സജീവ് കുമാർ എന്നിവർ സംസാരിച്ചു. മനോജ് താപു പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി സി. എം. രജിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി വി. ടി. കെ. സുരേഷിനെയു തിരഞ്ഞെടുത്തു.
#Local #conference #Aqueducts #should #renovated #CPI