Apr 12, 2025 07:47 PM

വില്യാപ്പള്ളി: (vatakara.truevisionnews.com) പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഡോ. കെ ബി മേനോന്‍ സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധി പ്രതിരോധ കർമ്മ പദ്ധതി ഏപ്രിൽ 30നകം ഓരോ ഗ്രാമപഞ്ചായത്തിലും തയ്യാറാക്കും. പകർച്ചവ്യാധികളെ വലിയതോതിൽ കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ആശുപത്രിക്ക് കെട്ടിടം നിർമ്മിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ രാജേന്ദ്രൻ, എഫ് എച്ച് സി മെഡിക്കൽ ഓഫീസർ കെ എം ജ്യോതി, മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#action #plan #prepared #epidemic #prevention #Minister #Veenageorge

Next TV

Top Stories