വടകര: ടൗൺഹാൾ -അഞ്ചുവിളക്ക് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ഓടയിൽ നിന്നും മലിനജലം പുറത്തേക്ക് വന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ ഒന്നരമാസം ആയിട്ടും നടപടി എടുക്കാതെ നിസ്സംഗരായ ഭരണാധികാരികൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം.


ഓടയ്ക്ക് സമീപം പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. അധികാരികൾക്കെതിരെ ഓംബുഡ്സ്മാൻ സ്വമേധയാ കേസ് എടുക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സി.സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ഇനാരായണൻനായർ ആവിശ്യപ്പെട്ടു.
#Ombudsman #take #suo #motu #action #against #municipality #Congress