---
title: "തോടന്നൂരിൽ യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി "
english_title: "#complaint #filed #group #people #entered #young #man #house #beat #Thodannur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/283411/complaint-filed-group-people-entered-young-man-house-beat-thodannur"
published_at: "2025-04-14T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fd17d72c591_WhatsApp_Image_2025-04-14_at_7.42.19_PM.jpeg"
keywords: []
---

# തോടന്നൂരിൽ യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി 

> **Lead Summary:** **വടകര : ** വടകര തോടന്നൂരിൽ യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി . തോടന്നൂർ എരഞ്ഞിമുക്ക് സ്വദേശി പുതിയോട്ടിൽ സജേഷിനാണ് മർദ്ദനമേറ്റത് .

## Article Content

**വടകര : ** വടകര തോടന്നൂരിൽ യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി . തോടന്നൂർ എരഞ്ഞിമുക്ക് സ്വദേശി പുതിയോട്ടിൽ സജേഷിനാണ് മർദ്ദനമേറ്റത് .

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം . പരിക്കേറ്റ സജേഷ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സനേടി. ആക്രമണത്തിൽ വീടിന്റെ ജനൽ ഗ്ലാസ്സുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട് . 20 ഓളം വരുന്ന സംഘം വീട്ടിൽ കയറി മർദ്ദിച്ചെന്നാണ് പരാതി .

തടയാൻ ശ്രമിച്ച അമ്മയ്ക്കും സുഹൃത്തിനും ഉൾപ്പെടെ മർദ്ദനമേറ്റു . പൈപ്പ് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത് . സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ചെറിയ രീതിയിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു . ഇതിന്റെ തുടർച്ചയായാണ് ആക്രമം എന്നാണ് കരുതുന്നത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/283411/complaint-filed-group-people-entered-young-man-house-beat-thodannur)