വടകര: (vatakara.truevisionnews.com) പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിക്കും.


വടകര പുതുപ്പണത്ത് രാവിലെ 11 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ കെ കെ രമ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വടകര ലോകസഭാ മണ്ഡലം എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയാകും.
വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയര്‍ പങ്കെടുക്കും.
#Minister #ORKelu #inaugurate #prematric #hostel #building #today