Apr 22, 2025 01:56 PM

വടകര: (vatakara.truevisionnews.com) അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങിയ പശ്ചിമബംഗാള്‍ സ്വദേശി ഒളിച്ചുതാമസിക്കുന്നതിനിടെ വടകരയില്‍ പിടിയില്‍.

പശ്ചിമബംഗാള്‍, ഖണ്ട ഘോഷ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ പൊലീസ് ചോമ്പാലയില്‍നിന്ന് പിടികൂടിയത്.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് നിര്‍മാണ ജോലികൾ ചെയ്തുവരികയായിരുന്ന ജെന്നി റഹ്‌മാനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്.

ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു. അടുത്തിടെയാണ് ചോമ്പാലില്‍ എത്തിയത്.


#Accused #who #killed #neighbor #drowned #arrested #Chombal #Vadakara

Next TV

Top Stories