കടമേരി: ( vatakaranews.com) റഹ്മാനിയ വുമൺസ് കാമ്പസ് റാളിയ അഞ്ചാം ബിരുദ ദാന സമ്മേളനം സമാപിച്ചു. ശനി രാവിലെ 9.30 ന് ആരംഭിച്ച സമാപന സമ്മേളനം സയ്യിദത്ത് സമീറ ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു.


സയ്യിദത്ത് ഫാത്തിമ ബീവി പാണക്കാട്, ഫൈറൂസ റാളിയ തുടങ്ങിയവർ പ്രഭാഷണം നടത്തി. ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പം അഞ്ച് വർഷത്തെ റാളിയ ശരീഅത്ത് പഠനം പൂർത്തീകരിച്ച 234 പണ്ഡിത വനിതകൾ പാണക്കാട് സമീറ ബീവിയിൽ നിന്ന് സനദ് സ്വീകരിച്ചു.
കോളേജ് ഡയറക്‌ടർ ഡോ. കെ.എം. അബ്‌ദുൽ ലത്വീഫ് നദ്‌വി റാളിയ സന്ദേശം കൈമാറി. ജുവൈരിയ ടീച്ചർ, ബുഷ്റ ടീച്ചർ, ഫാത്തിമ റാളിയ, അർശിന റാളിയ, മുനവ്വിറ റാളിയ തുടങ്ങിയവർ സംബന്ധിച്ചു.
#Ralia's #5th #convocation #ceremony #concludes