തോടന്നൂർ: കേരള സ്‌റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്റ്റ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ (ഹോർട്ടി കോർപ്പ്) വടകര ഉപകേന്ദ്രത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോർട്ടികോർപ്പ് എംപ്ലോയിസ് യൂണിയൻ (എ. ഐ.ടി.യു.സി) വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂരിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തിന് മുന്നിൽ ധർണ്ണ നടത്തി.


പച്ചക്കറി മൊത്ത വിതരണക്കാർക്ക് നൽകുന്നതിനുള്ള തുക കുടിശ്ശിക ആയതിനാൽ ഡിപ്പോയിലേക്കുള്ള പച്ചക്കറി വിതരണം നിർത്തിയിരിക്കയാണ്. കഴിഞ്ഞ നാലു ദിവസങ്ങളായി പച്ചക്കറി സ്റ്റാളുകൾ അടഞ്ഞുകിടക്കുന്നു.
മൊത്ത വിതരണക്കാരുടെ കുടിശ്ശിക തീർത്ത് പച്ചക്കറി വിതരണം പുന:സ്ഥാപിച്ച് സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, സ്ഥാപനത്തിലെ ജീവനക്കാർക്ക് തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക, മുഴുവൻ ജീവനക്കാർക്കും ഇ.എസ്.ഐ, പ്രൊവിഡൻറ് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുക, സാധ്യമായ സ്ഥലങ്ങളിൽ വില്പനശാലകൾ ആരംഭിക്കുക, സ്ഥാപനം ലാഭകരമാകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക,മാനേജ്മെൻറിൻ്റെ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം.
#Dharna #Protect #Horticorp #AITUC