വടകര: (vatakara.truevisionnews.com) ചോമ്പാൽ -എം.പി. റോഡ് കേന്ദ്രീകരിച്ച് രൂപീകരിച്ച റെസിഡൻ്റ്സ് അസോസിയേഷൻ (സ്നേഹക്കൂട്ട്) കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വടകര അസി: എക്സൈസ് ഇൻസ്പെക്ടർ കെ.എം. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.


കൂട്ടായ്മ പ്രസിഡണ്ട് എം.വി മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ചോമ്പാൽ ശ്രീനാരായണ ഗുരു പഠന കേന്ദ്രം പ്രസിഡണ്ട് എം.വി. ജയപ്രകാശ്, വാർഡ് മെമ്പർമാരായ കെ.ലീല , പ്രമീള എന്നിവർ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറി എം.വി.ജയചന്ദ്രൻ സ്വാഗതവും എം.വി. പവിത്രൻ നന്ദിയും പറഞ്ഞു. കൂട്ടായ്മ അംഗങ്ങൾ അവതരിച്ച നാട്ടരങ്ങ് എന്ന കലാപരിപടിയും ഗ്രാമ കേളി, വടകര അവതരിപ്പിച്ച നാട്ടുപൊലിമ എന്ന സംഗീത സദസ്സും അരങ്ങേറി.
#Anti #drug #campaign #Residence #Association #anniversary