അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പതിമൂന്നാം വാര്‍ഡില്‍ മൂന്നു കാലിത്തൊഴുത്തും ഒരു ആട്ടിന്‍ കൂടും ഒരു കോഴിക്കൂടും ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ ജോലിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത് ഒന്നിന് 156000/ രൂപയും ആട്ടിന്‍ കൂടിന് 65000/ രൂപയും കോഴികൂടിന് പതിനഞ്ചായിരം രൂപയുമാണ് ചെലവ്. തൊഴിലുറപ്പ് പദ്ധതിയിലെ വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
റീന വയല്‍ പുരയില്‍, വട്ടക്കണ്ടി രാമകൃഷ്ണന്‍, നിഷ എന്നവര്‍ക്ക് കാലിതൊഴുത്തും, നാണി പാറമേല്‍ എന്നവര്‍ക്ക് ആട്ടിന്‍ കൂടും ,വിമിഷ എന്നവര്‍ക്ക് കോഴി കുടും നിര്‍മ്മിച്ചു നല്‍കി. ആകെ 55 തൊഴിലാളികളാണ് പതിമൂന്നാം വാര്‍ഡില്‍ ഉള്ളത്. കാലിത്തൊഴുത്ത് നിര്‍മ്മിച്ച് നല്‍കിയവരെല്ലാം രണ്ടില്‍ കൂടുതല്‍ പശുക്കള്‍ ഉള്ളവരാണ്.
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ കാലിത്തൊഴുത്തുകള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, തൊഴിലുറപ്പ് പദ്ധതി എ.ഇ അര്‍ഷിന, തൊഴിലുറപ്പ് മാറ്റ് കെ.ശ്രീന, സി ഡി എസ് മെമ്പര്‍ കെ. ടി ശ്രീജ എന്നിവര്‍ സംസാരിച്ചു.
Under the Employment Guarantee Scheme, three cattle sheds, a sheep pen and a chicken coop were constructed