Apr 24, 2025 10:10 AM

ഓർക്കാട്ടേരി: (vatakara.truevisionnews.com) ഒപ്പരം അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്റെ വനിതാ വിഭാഗത്തിൽ ഇൻകംടാക്സ് ഫൈനലിലേക്ക് കടന്നു. അത്യന്തം വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കെഎസ്ഇബിയെയാണ് ഇൻകം ടാക്സ് തോൽപിച്ചത്. (സ്കോർ: 26-28, 25-22, 25-15, 25-13).

കെഎസ്ഇബി സ്വന്തമാക്കിയ ഒന്നാം സെറ്റ് ഗ്യാലറിക്ക് ആവേശക്കാഴ്ച സമ്മാനിച്ചു. ഇരുഭാഗത്തേക്കും പോയിന്റ് നില മാറിമറിഞ്ഞ് 28 പോയിന്റ് വരെ നീണ്ടാണ് ഒന്നാം സെറ്റ് കെഎസ്ഇബി കൈക്കലാക്കിയത്. അടുത്ത മൂന്നു സെറ്റുകളിലാവട്ടെ കെഎസിഇബിയെ വരിഞ്ഞ്‌ മുറുക്കിക്കൊണ്ട് ഇൻകംടാക്‌സിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കണ്ടത്.

രണ്ടാം സെറ്റിൽ കെഎസ്ഇബി ശക്തിപരീക്ഷണത്തിനു ശ്രമിച്ചെങ്കിലും ഒത്തിണക്കം വീണ്ടെടുത്ത ചെന്നൈ ടീം സെറ്റ് കൈക്കലാക്കുകയായിരുന്നു. രണ്ടാം സെറ്റിലും കെഎസ്ഇബി ഉയർന്ന വോൾട്ടേജ് പ്രകടിപ്പിച്ചെങ്കിലും മത്സരം മറുപക്ഷം കയ്യടക്കുന്നതിലേക്കായി കാര്യങ്ങൾ.

മൂന്നും നാലും സെറ്റുകളിലാവട്ടെ പോരാട്ടവീര്യം പുറത്തെടുക്കാൻപോലും കെഎസ്ഇബിക്ക് കഴിഞ്ഞില്ലെന്നു വേണം പറയാൻ. അപാരമായ ഫിനിഷിംഗിലൂടെ ചൈന്ന ടീം കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു.

മൂന്നു ദിവസം പിന്നിട്ടതോടെ വനിതാവിഭാഗം പൂൾ എയിൽ കെഎസ്ഇബിയും അസംപ്ഷൻ കോളജും പുറത്തായി. വ്യാഴാഴ്ച മുതൽ വനിതാവിഭാഗത്തിൽ പൂൾ ബി മത്സരമാണ്. ഇതിലെ ഗ്രൂപ്പ് ചാമ്പ്യന്മാരുമായാണ് ഞായറാഴ്ച കലാശക്കളിയിൽ ഇൻകംടാക്സ് ചെന്നൈ പോരടിക്കുക.

പഹൽഗാം ഭീകരാക്രമണത്തിൽ മലയാളി ഉൾപ്പെടെ 29 ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ബുധനാഴ്ച മത്സരം ആരംഭിച്ചത്. കളിക്കാരുമായി പി.പി ചന്ദ്രശേഖരൻ, വി.എം. ശ്രീജിത്ത്, ശ്രുതി എന്നിവർ പരിചയപ്പെട്ടു.

ഇന്നത്തെ കളിയിൽ വനിതാ വിഭാഗത്തിൽ കേരള പോലീസ് സിആർപിഎഫ് രാജസ്ഥാനുമായി ഏറ്റുമുട്ടും. പുരുഷവിഭാഗത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് കെഎസ്ഇബിയുമായി ഏറ്റുമുട്ടും

#Opparam #All #India #Volleyball #IncomeTax #final

Next TV

Top Stories










News Roundup






Entertainment News