വടകര: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും വനിതാ സംഗമവും നടത്തി. അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.


അധ്യാപകർ സമയത്തിന്റെ വില തിരിച്ചറിയണമെന്നും ഫലപ്രദമായി ജീവിതത്തിലും അധ്യാപനത്തിലും ഉപയോഗപ്പെടുത്തുന്നവനാണ് യഥാർത്ഥ അധ്യാപകനെന്നും അദ്ദേഹം പറഞ്ഞു.
സർവീസിൽ നിന്ന് വിരമിക്കുന്നത് വിശാലമായ കർമ്മമണ്ഡലങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ തുടക്കമാണെന്നും അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിരമിക്കുന്ന അധ്യാപകർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വൈസ് പ്രസിഡൻ്റ് യു.കെ. അബ്ദുൽ അസീസ് അധ്യക്ഷനായി. സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്, സി.കെ. അബു, എം.കെ. അബ്ദുറഹിമാൻ, ടി. മുഹമ്മദ് ഇഖ്ബാൽ, എം.കെ. ബഷീർ, ഇ.കെ. സാബിറ, ടി.റംല എന്നിവർക്ക് ഉപഹാരം നൽകി. വിദ്യാഭ്യാസ ജില്ലയിൽ നിന്നും സംസ്ഥാന, ജില്ലാ നേതൃത്വത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ, ജോ.സെക്രട്ടറി കെ.വി. അബ്ദുൽ ജൈസൽ, കൗൺസിലർ മാരായ വി.കെ. സുബൈർ, പി.സി. അഷറഫ്, റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി എം.കെ. റഫീഖ്, വനിതാ ചെയർപേഴ്സൺ എം.കെ.നസീമ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സെക്രട്ടറി വി.കെ. സുബൈർ, ട്രഷറർ സി.കെ. സാജിദ്, ഇ. പി. മുഹമ്മദലി, അഫ്സൽ വടകര, കെ.കെ.സി. ഹൻളലത്ത്, യു.ടി. കെ. അബ്ദുറഹിമാൻ, മുസ്താഖ് അഹമ്മദ്, ഷഫീഖ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
വനിതാ സംഗമം സംസ്ഥാന ട്രഷറർ ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. എം.കെ. നസീമ അധ്യക്ഷയായി. ടി.ടി. സാജിത, മുബീന, സാബിറ എന്നിവർ സംസാരിച്ചു. പ്രശസ്ത ട്രെയിനർ കെ.പി. ഷർഷാദ് ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
#Women #gathering #KATF #farewell #meeting #remarkable