അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് ചോമ്പാല പോലീസ്

 അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് ചോമ്പാല പോലീസ്
Apr 23, 2025 07:46 PM | By Jain Rosviya

വടകര: അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരേ ചോമ്പാല പോലീസ് കേസെടുത്തു . അഴിയൂര്‍ സ്വദേശി കൈലാസ് നിവാസില്‍ ആർ.കെ ഷിജുവിനാണ് (39) പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കല്‍ നടേമ്മല്‍ റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പുഴക്കല്‍ നടേമ്മല്‍ പ്രജീഷ്, നടേമ്മല്‍ രതീഷ്, ശരത്തൂട്ടന്‍, കാക്കടവ് നിധിന്‍, ശരത്ത്‌ലാല്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഷിജുവിന്റെ വീട്ടിലേക്ക് മദ്യപിക്കാനായി എത്തിയപ്പോള്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാല്‍മുട്ടിനും ചുണ്ടിനും പരിക്കേറ്റ യുവാവിനെ ആദ്യം വടകര ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

#youth #beaten #opposing #drinking #Azhiyur #Chombala #police #registered #case #against #five #people

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 24, 2025 03:40 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 സ്വാഗതസംഘം രൂപീകരിച്ചു; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, ശിലാസ്ഥാപനം മെയ് 1 ന്

Apr 24, 2025 03:23 PM

സ്വാഗതസംഘം രൂപീകരിച്ചു; ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, ശിലാസ്ഥാപനം മെയ് 1 ന്

നിലവിൽ പഞ്ചായത്ത് നിയമിച്ച ഈവനിംഗ് ഒ.പി. ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ...

Read More >>
തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

Apr 24, 2025 01:06 PM

തീരദേശത്തിന് കരുതല്‍; അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പിവിസി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ...

Read More >>
വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Apr 24, 2025 10:59 AM

വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

രാവിലെ ബസ് സ്റ്റാന്റ് ഹോട്ടലിന് മുന്നിൽ കിടന്നുറങ്ങുന്നതാണെന്നാണ്...

Read More >>
 ഭീകര വിരുദ്ധ പ്രതിഞ്ജ; വില്യാപ്പള്ളിയിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ബ്ലോക്ക് കോൺഗ്രസ്

Apr 24, 2025 10:43 AM

ഭീകര വിരുദ്ധ പ്രതിഞ്ജ; വില്യാപ്പള്ളിയിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ബ്ലോക്ക് കോൺഗ്രസ്

വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും ഭീകരവിരുദ്ധ പ്രതിഞ്ജ എടുക്കുകയും...

Read More >>
യാത്രാ പ്രശ്നത്തിന് പരിഹാരം; ചെക്കായ്മുക്ക് -കുറ്റി വയൽ റോഡ് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചു

Apr 24, 2025 10:29 AM

യാത്രാ പ്രശ്നത്തിന് പരിഹാരം; ചെക്കായ്മുക്ക് -കുറ്റി വയൽ റോഡ് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചു

ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നത് പരിസരവാസികളുടെ വർഷങ്ങളായുള്ള...

Read More >>
Top Stories

News Roundup

Entertainment News