ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ ചെക്കായ്മുക്ക് - കുറ്റിവയൽ റോഡ് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകയിരുത്തി കൊണ്ടാണ് പ്രവൃത്തി നടത്തുന്നത്.


ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നത് പരിസരവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
ചാലിൽ മുക്ക് -കുറ്റിവയൽ റോഡിൻ്റെ ഒന്നാം ഘട്ടംപ്രവർത്തിയും പൂർത്തിയായത് കുറ്റിവയൽ നിവാസികളുടെ യാത്രാ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അറിയിച്ചു.
#Chekkaimukku #Kuttivayal #road #improvement #work