ഓർക്കാട്ടേരി: (vatakara.truevisionnews.com) ഒപ്പരം അഖിലേന്ത്യാ വോളിയിൽ വ്യാഴാഴ്ച നടന്ന വനിതാ വിഭാഗം മത്സരത്തിൽ സിആർപിഎഫ് രാജസ്ഥാന് വിജയം. കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് സിആർപിഎഫ് തകർത്തത്. (സ്കോർ 25-18, 25-22, 25-20).


കേരള പോലീസിനെ പട്ടാളക്കാർ ശരിക്കും വാരിക്കളയുകയായിരുന്നു. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ട നീക്കങ്ങൾ ഉണ്ടായെങ്കിലും അവയൊന്നും വിജയം സ്വന്തമാക്കാൻ മതിയായില്ല. വനിതാവിഭാഗം പൂൾ ബിയിലെ ആദ്യ മത്സരമാണ് വ്യാഴാഴ്ച നടന്നത്.
ഇന്ന് നടക്കുന്ന വനിതാ വിഭാഗം മത്സരത്തിൽ മഹാരാഷ്ട്ര ബേങ്ക് കേരള പോലീസിനെ നേരിടും. പുരുഷ വിഭാഗം മത്സരത്തിൽ കെഎസ്ഇബി ഇന്ത്യൻ കസ്റ്റംസിനെ നേരിടും.
#Opparam #All #India #Volleyball #CRPF #defeats #Kerala #Police