വടകര: (vatakara.truevisionnews.com) ജമ്മുകാശ്മീരിലെ പഹൽഗാം വിനോദ സഞ്ചാര കേന്ദ്രത്തിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ഭീകര വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.


ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. നയ്യൽ പി.ടി.കെ അധ്യക്ഷത വഹിച്ചു.
കെ.ജി രാഗേഷ്, മഠത്തിൽ പുഷ്പ കെ.കെ മോഹൻദാസ്, ഭാസ്കരൻ.എ. രവി മരത്തപ്പള്ളി, ബാലകൃഷ്ണൻ ചെനേങ്കിയിൽ, ബിന്ദു വാഴയിൽ, ബിജു ടി.എം, ഗോപാലകൃഷ്ണൻ, രജിത്ത് മാലോൽ, എ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
#Pahalgam #terror #attack #Congress #anti #terror #rally #Kainatti