വടകര: (vatakara.truevisionnews.com)പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ച് സംസ്ഥാന പെൻഷൻകാരുടെ ആശങ്ക അകറ്റണമെന്ന് കെഎസ്എസ്പിയു വില്യാപ്പള്ളി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കോച്ചേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ആർ. ഓമന അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.വിജയൻ 'ജീവിതശൈലീരോഗങ്ങളും പരിഹാരവും' എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുത്തു. 75 വയസ് കഴിഞ്ഞ മുതിർന്ന പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി പി.എം കുമാരൻ ആദരിച്ചു.


കെഎസ്എസ്പിയു തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.കെ രാധാകൃഷ്ണൻ പുതിയഅംഗങ്ങളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പൊന്നാറത്ത് ബാബു കൈത്താങ്ങ് വിതരണം ചെയ്തു.
ടി.ജി.മയ്യന്നൂർ, കെ.രഞ്ജിനി, പി.കെ.ഉഷ, പുത്തൂർ പത്മനാഭൻ, പി.പി.അന്തു, പ്രീത, സ്മിത, മഹമൂദ്, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള ഗീത കെ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജയചന്ദ്രൻ സ്വാഗതവും ഗോവിന്ദൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
KSSPU demands immediate commencement of pension reform processes