ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം നാളെ

ഒടുവിലത്തെ കത്ത്; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം നാളെ
Apr 27, 2025 12:51 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' 28ന് വൈകുന്നേരം മുന്ന് മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യപ്പെടും. കെ കെ രമ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി വീരാൻകുട്ടി പ്രകാശനം നിർവഹിക്കും.

ലത്തീഫ് കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങും. ഇസ്മയിൽ ചില്ല പുസ്തകം പരിചയപ്പെടുത്തും.കവി സരസ്വതി ബിജു കവിതാലാപനം നടത്തും. രാംദാസ് വടകരയാണ് കവർ ഡിസൈൻ ചെയ്തത്. രമേശ് കാവിൽ അവതാരിക എഴുതി. ഭൂമി ബുക്സ് ആണ് പ്രസാധകർ.

2020ലെ മഹാത്മാ അവാർഡും 2021ലെ മീഡിയ വടകര നാഷണൽ ഇന്റഗ്രീറ്റി അവാർഡും ലഭിച്ച ആളാണ് ഗ്രന്ഥകാരൻ. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ 'ആരാണയാൾ' 2022 ലാണ് പുറത്തിറങ്ങിയത്. പുസ്തകം ഓൺലൈനിൽ ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 9745021244 എന്ന നമ്പറിലേക്ക് 100 രൂപ ഗൂഗിൾ പേ ചെയ്താൽ പുസ്തകം അഡ്രസ്സിൽ എത്തിച്ചേരും.

പത്രസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ വടയക്കണ്ടി നാരായണൻ , ഹരീന്ദ്രൻ കരിമ്പന പാലം , വി പി സർവോത്തമൻ , പ്രദീപ് ചോമ്പാല, എ എം കുഞ്ഞിക്കണ്ണൻ മനോജ് ആവള എന്നിവർ പങ്കെടുത്തു

oduvilathekath AM Kunjikannan Vadakara book launch tomorrow

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 27, 2025 08:54 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

Apr 27, 2025 07:09 PM

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

വടകരയിൽ കൊപ്രത്തൊഴിലാളി അടച്ചിട്ട കടയുടെ വരാന്തയിൽ കിടക്കുന്ന നിലയിൽ...

Read More >>
ബസ് ഉടമകളുടെ നിയമവിരുദ്ധ നടപടി അവസാനിപ്പിക്കണം -സിഐടിയു

Apr 27, 2025 04:56 PM

ബസ് ഉടമകളുടെ നിയമവിരുദ്ധ നടപടി അവസാനിപ്പിക്കണം -സിഐടിയു

ഫോട്ടോ എടുക്കുന്നവരുടെ കൈയ്യേറ്റത്തിന് വിധേയരായവർ പോലീസിൽ നൽകിയ പരാതിയിലും...

Read More >>
കുടിവെള്ളം മോഷ്ടിച്ചെന്ന്; വടകര സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വാട്ടർ അതോറിറ്റി വിച്ഛേദിച്ചു

Apr 27, 2025 04:11 PM

കുടിവെള്ളം മോഷ്ടിച്ചെന്ന്; വടകര സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വാട്ടർ അതോറിറ്റി വിച്ഛേദിച്ചു

ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ചതായി ആരോപിച്ച് സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ അധികൃതര്‍...

Read More >>
അനുമോദനം; സംസ്ഥാന സർക്കാരിൻ്റെ വജ്ര ജൂബിലി ഫെലോഷിപ് നേടി രമ്യാകൃഷ്ണൻ

Apr 27, 2025 03:10 PM

അനുമോദനം; സംസ്ഥാന സർക്കാരിൻ്റെ വജ്ര ജൂബിലി ഫെലോഷിപ് നേടി രമ്യാകൃഷ്ണൻ

രമ്യാകൃഷ്ണനെ യൂത്ത്കോൺഗ്രസ്സ് മേപ്പയിൽ യൂണിറ്റ് കമിറ്റിയുടെ നേതൃത്വത്തിൽ...

Read More >>
കലാശപ്പോരിൽ ഇന്ന് ഫൈനൽ; കൊമ്പുകോർക്കാൻ ഇൻകം ടാക്സ് ചെന്നൈയും സിആർപിഎഫ് രാജസ്ഥാനും

Apr 27, 2025 12:02 PM

കലാശപ്പോരിൽ ഇന്ന് ഫൈനൽ; കൊമ്പുകോർക്കാൻ ഇൻകം ടാക്സ് ചെന്നൈയും സിആർപിഎഫ് രാജസ്ഥാനും

ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിൽ ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News